പിതൃസ്മരണയില്‍ പുണ്യ ബലിതര്‍പ്പണം; ആലുവ മണപ്പുറത്ത് ഭക്തജനത്തിരക്ക്

0

കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്. പിതൃതർപ്പണത്തിനായി ആലുവ മണപ്പുറത്ത് ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. ഇന്ന് അർധരാത്രി മഹാദേവ ഷേത്രത്തിൽ ശിവരാത്രി വിളക്കും എഴുന്നെള്ളിപ്പും കഴിഞ്ഞാണ് ഔപചാരികമായി ബലിയിടൽ തുടങ്ങുക. കുംഭമാസത്തിലെ അമാവാസി അവസാനിക്കുന്ന ഞായറാഴ്ച ഉച്ചവരെ ബലിതര്‍പ്പണം തുടരും.

ബലിതർപ്പണത്തിനായി 116 ബലിത്തറകളാണ് ആലുവ മണപ്പുറത്ത് ഒരുക്കിയിട്ടുള്ളത്. ഒരേസമയം 5000 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മണപ്പുറത്ത് തയ്യാറാക്കിയത്. ഇത്തവണയും ദേവസ്വം ബോർഡ് നേരിട്ട് ബലിത്തറ ഒരുക്കിയിട്ടില്ല.

ബലിതർപ്പണത്തിന് 75 രൂപയാണ് നിരക്ക്. ക്ഷേത്രത്തിൽ അർധരാത്രിയിലെ ശിവരാത്രി വിളക്കിന് ശേഷം ബലിതർപ്പണം ആരംഭിക്കും. തന്ത്രി മുല്ലപ്പിളള്ളി ശങ്കരൻ നന്പൂതിരിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക.

മണപ്പുറത്തേക്ക് വിശ്വാസികളെ എത്തിക്കുന്നതിനായി 250 കെ.എസ്.ആർ.ടി.സി ബസുകൾ അർധരാത്രി സർവീസ് നടത്തും. കൊച്ചി മെട്രോയും അധികസമയം ഓടും. റെയിൽവേ ആലുവയിലേക്ക് പ്രത്യേകം ട്രെയിൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 1200 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകൾക്കായി വിന്യസിച്ചിട്ടുള്ളത്. ഞായറാഴ്ചവരെ മണപ്പുറത്ത് ബലിതർപ്പണത്തിന് സൗകര്യമുണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *