സിൻജോ കരാട്ടെ ബ്ലാക്ക് ബെൽറ്റ്; കണ്ഠനാളം അമർത്തി വെള്ളം പോലും കുടിക്കാൻ പറ്റിയില്ല
വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ച പ്രധാന പ്രതി സിൻജോ ജോൺസൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് എന്ന് പൊലീസ്. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമര്‍ത്തിയതോടെ സിദ്ധാര്ത്ഥന് ദാഹജലം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയായി. പ്രതിപ്പട്ടികയിലേക്ക് കൂടുതൽ പേരുകൾ കൂടി ഉൾപ്പെട്ടേക്കാമെന്നും അവ്യൂഹങ്ങൾ.
സിദ്ധാര്ത്ഥൻ അനുഭവിച്ചത് കൊടും ക്രൂരതയാണെന്നാണ് വിദ്യാര്‍ത്ഥികൾ പൊലീസിന് നല്കിയ മൊഴിയിൽ പറയുന്നത്.കരാട്ടെയില്‍ ബ്ലാക്ക് ബെൽറ്റായ പ്രധാനപ്രതി സിൻജോ ജോൺസൺ അഭ്യാസ മികവ് മുഴുവൻ സിദ്ധാര്‍ത്ഥനുമേൽ പ്രയോഗിച്ചതായും, ഒറ്റച്ചവിട്ടിന് സിദ്ധാർഥിനെ താഴെയിട്ടു. മര്‍മ്മം നന്നായി അറിയാവുന്ന സിൻജോ ദേഹത്ത് തള്ളവിരൽ പ്രയോഗം നടത്തിയെന്നും വിദ്യാർഥികൾ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സിദ്ധാര്ത്ഥൻ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. സിൻജോ കൈവിരലുകള്‍വെച്ച് കണ്ഠനാളം അമര്‍ത്തിയിരുന്നു, ഇതുണ്ടാക്കിയ ആഘാതത്തിൽ,വെള്ളം പോലും ഇറക്കാൻ പറ്റാത്ത അവസ്ഥയിലാരുന്നു സിദ്ധാർഥ് എന്ന് വിദ്യാര്‍ത്ഥികൾ പൊലീസിന് മൊഴി നൽകി.ആള്‍ക്കൂട്ട വിചാരണ പ്ലാൻ ചെയ്തതും സിഞ്ചോ. ഇത് തിരിച്ചിറിഞ്ഞാണ് സിൻജോയെ പൊലീസ് മുഖ്യപ്രതിയാക്കിയതും. ബെൽറ്റ് കൊണ്ട് അടിച്ചത് കാശിനാഥനാണ്.എല്ലാവരുടേയും പ്രീതി പിടിച്ചു പറ്റിയ വിദ്യാര്‍ത്ഥിയോടുള്ള അസൂയ കൂടി തല്ലിത്തീര്‍ത്തു എന്ന് വിദ്യാര്ത്തികളുടെ മൊഴികളിൽ നിന്ന് പൊലീസ് മനസിലാക്കി.