ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇനി ഇവർ നയിക്കും
ഷാർജ : ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡണ്ടായി കെ.ബാലകൃഷ്ണൻ(ബാലൻ), ജനറൽ സെക്രട്ടറിയായി വൈ.എ.റഹീമും ട്രഷറായി ജിബി ബേബിയും വൈസ് പ്രസിഡണ്ടായി പ്രദീപ് നെന്മാറയും, ജോയിൻ സെക്രട്ടറിയായി അഡ്വക്കേറ്റ് അൻസാർ എൻ.ടി, ജോയിൻ ട്രഷറായി അനിൽ പുരുഷോത്തമൻ, ആഡിറ്ററായി തങ്കച്ചൻ ബേബി.സി.എ, മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായി അഭിലാഷ്, റോയ്, പ്രതീഷ് ചിതറ, അബ്ദുൽ മനാഫ്, താലിബ്,ജഫാർ കന്നാട്ട്, അനിൽകുമാർ, എന്നിവർ വിജയിച്ചു. ഇന്ത്യൻ സ്കൂളിൽ ഞായറാഴ്ച രാവിലെയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത് വൈകിട്ട് 8 മണിയോടുകൂടി വോട്ടെണ്ണൽ ആരംഭിച്ചു.രാത്രി മണിയോടെ ഫലപ്രഖ്യാപനമുണ്ടായി. 1361വോട്ടുകളാണ് മൊത്തം പോൽ ചെയ്തത്.
പ്രസിഡണ്ടായി വിജയിച്ച കെ.ബാലകൃഷ്ണൻ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ മാനേജ്മെന്റ് കമ്മിറ്റിയംഗം, ജനറൽ സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , ഖജാൻജി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. ജനറൽ സെക്രട്ടറിയായി വിജയിച്ച അഡ്വക്കേറ്റ് വൈ.എ.റഹിം ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കമ്മിറ്റിയംഗം, സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എന്നീ നിലകളിൽ പലവട്ടം വിജയിച്ച വ്യക്തിയാണ് .ജോയിൻ സെക്രട്ടറിയായിരുന്ന ജിബി ബേബിയാണ് ഇപ്പോൾ ട്രഷറർ സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ചിരിക്കുന്നത്. തുടർച്ചയായി രണ്ടാം തവണയാണ് പ്രദീപ് നെന്മാറ വൈസ് പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കുകയും വിജയിക്കുകയും ചെയ്തത്.
