അദ്ധ്യാപികക്ക് വേണ്ടത്ര യോഗ്യതയില്ല, 12 വർഷമായി ശമ്പളവും, മറ്റു ആനുകൂല്യങ്ങളും കൈപറ്റി തുടരുന്നു.
കൊല്ലം: കരുനാഗപ്പള്ളി എസ്.എൻ.ഡി.പി. യൂണിയനു കീഴിലുള്ള എയ്‌ഡഡ് സ്ഥാപനമായ കല്ലേലിഭാഗം എസ്.എൻ.ടി.ടി.ഐ.യിൽ 2014 ജൂൺ മാസത്തിൽ മാനേജർ (കരുനാഗപ്പള്ളി എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ്) നിയമിച്ച മലയാളം അദ്ധ്യാപിക NCTE (National Council for Teacher Education) നിയമം അനുസരിച്ചുള്ള ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്ക് നിയമനസമയത്ത് ഇല്ലായിരുന്നു. നിയമനസമയത്ത് ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്ക് ഉള്ളവർക്ക് മാത്രമേ അപ്പ്രൂവൽ നൽകാവൂ എന്നത് നിർബദ്ധമാണ്.എന്നാൽ ഈ മാനദണ്ഡം പാലിക്കാതെ അന്നത്തെ കൊല്ലം ജില്ല വിദ്യാഭ്യാസ ഓഫീസർ അപ്രൂവൽ നൽകുകയായിരുന്നു. ഇത് പിന്നീട് നിയമപ്രശ്നമാകുമെന്ന് മനസ്സിലാക്കിയ മലയാളം അദ്ധ്യാപിക വീണ്ടും മറ്റൊരു ബിരുദാനന്തര ബിരുദം നേടുകയായിരുന്നു. ഈ അദ്ധ്യാപിക എം.എ.എഡ്യൂക്കേഷൻ എടുത്തതായി പറയപ്പെടുന്നു. എന്നാൽ ഡിപ്പാർട്ട്മെൻ്റ് അനുമതി ഇല്ലാതെയാണെന്നു എം.എ. എഡ്യൂക്കേഷൻ എടുത്തതെന്ന് എസ്.എൻ.ടി.ടി.ഐ.യിൽ നിന്നും കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നിന്നും ലഭിച്ച വിവരാവകാശത്തിൽ നിന്നും മനസ്സിലാക്കാം. കൂടാതെ മലയാളം അദ്ധ്യാപിക നേടിയിട്ടുണ്ടെന്ന് പറയുന്ന എം.എ.എഡ്യൂകേഷൻ M.Ed ന് തുല്യമാണന്ന് യൂണിവേഴ്സിറ്റി തുല്യതാ സർട്ടിഫിക്കേറ്റ് നൽകിയിട്ടില്ല.
മാത്രമല്ല എം.എ.എഡ്യൂകേഷൻ്റെ സിലബസ്സും M.Ed സിലബസ്സും തമ്മിൽ വളരെ വ്യത്യാസമുണ്ടെന്നും യൂണിവേഴ്സിറ്റിയിൽ അധികൃതർ പറയുന്നു. ആയതിനാൽ നിലവിലെ സാഹചര്യത്തിൽ ടി.ടി.ഐ ടീച്ചേഴ്സിന് വേണ്ടതായ മിനിമം യോഗ്യത മലയാളം അദ്ധ്യാപികക്കില്ലആയതിനാൽ നിയമനസമയത്ത് 55 ശതമാനം മാർക്ക് ഇല്ലാതെ നടന്ന നിയമനം പൂർണമായും അസാധുവാണ്. ഡയറക്ടർ ജനറൽ എഡ്യൂക്കേഷന്റെ സർക്കുലറിലും 55 ശതമാനം മാർക്ക് വേണമെന്ന മാനദണ്ഡം വ്യക്തമാക്കിയിട്ടുള്ളതാണ്. എം.എ. എഡ്യൂക്കേഷൻ ഒരു റഗുലർ കോഴ്‌സല്ല, കറസ്പോൺഡൻസ് കോഴ്സാണ്. ഇത് നേടുന്നതിന് അവധിയെടുത്തിട്ടില്ല .ഈ കോഴ്‌സ് ചെയ്താ കാലയളവിൽ ഇൻക്രിമെൻ്റും മലയാളം അധ്യാപിക കൈപ്പറ്റിയിട്ടുണ്ട്.നിയമവിരുദ്ധവും ഡിപ്പാർട്ട്മെൻ്റിനെ കബളിപ്പിക്കുകയും ചെയ്തിരിക്കുന്ന മലയാളം അദ്ധ്യാപിക ഇപ്പോഴും കല്ലേലിഭാഗം എസ്.എൻ.ടി.ടി.ഐ.യിൽ അദ്ധ്യാപികയായി തുടരുന്നു. മലയാളം അദ്ധ്യാപികയെ പിരിച്ച് വിടുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ടു കല്ലേലിഭാഗം സ്വദേശി കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ പരാതി നൽകിയിട്ടുണ്ട്

[8104]jl58 Login Ph | Madaling Panalo na Slots at GCash Casino,Gamitin ang jl58 login ph para sa pinaka madaling slots panalo. Maaari ring mag-download APK at mag-casino gamit ang GCash. Mag-register na at maglaro! visit: jl58