ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം കപ്പലിൽ 24പേർ

ഒമാൻ: ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം. ഇന്ധന ടാങ്കർ കപ്പലിന് തീപിടിച്ചു. 24 ഇന്ത്യക്കാരാണ് കപ്പലിലുള്ളതെന്നാണ് വിവരം. ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ സ്വഭാവം, നാവികരുടെ നിലവിലെ അവസ്ഥ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. അതേസമയം നാവികരെല്ലാവരും സുരക്ഷിതരാണെന്നും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്കിന് സമീപത്താണ് കപ്പൽ നിലവിലുള്ളത്. മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ സംഘർഷഭരിതമായ സാഹചര്യത്തിലാണ് പുതിയ സംഭവവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്രയേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യൻ കടൽമാർഗങ്ങളിൽ സുരക്ഷാ ഭീഷണി ഉയർന്നിരിക്കുകയാണ്. അടിയന്തരസഹായം ആവശ്യപ്പെട്ടുകൊണ്ട് കപ്പലിലുണ്ടായിരുന്ന നാവികൻ അയച്ച അപായ സന്ദേശം പുറത്തുവന്നു.
