കെ.സി.മുഖ്യമന്ത്രി അയാൽ മഹേഷ് രാജിവെക്കും; കെ.സി. കരുനാഗപ്പള്ളിയിൽ നിന്നും മത്സരിക്കും

0
KC CR

തിരുവനന്തപുരം: കെ.സി വേണുഗോപാൽ സംസഥാന മുഖ്യമന്ത്രിയായാൽ നിലവിലെ കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ.മഹേഷ് എം.എൽ.എ.സ്ഥാനം രാജിവെക്കാൻ സാധ്യത. കെ.സി വേണുഗോപാൽ ആലപ്പുഴ എം.പി.സ്ഥാനം രാജിവെച്ചു നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ നേരിടുന്നത് കരുനാഗപ്പള്ളി മണ്ഡലത്തിൽ നിന്നാകുമെന്നു കെ.സി.പക്ഷത്തെ ചില നേതാക്കൾ പറയുന്നു. കരുനാഗപ്പള്ളി നിയോജക മണ്ഡലം ഉൾപ്പെടുന്ന ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച വേണുഗോപാലിന് കരുനാഗപ്പള്ളി മണ്ഡലത്തിൽ നിന്നും ആറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

അരൂർ മുതൽ കായംകുളം വരെയുള്ള മറ്റു മണ്ഡലങ്ങളിൽ നിന്നും ജയിച്ചവർ മാറികൊടുക്കാൻ സാധ്യതയില്ലാത്തതിനാലും കഴിഞ്ഞ രണ്ടു തവണ യു.ഡി.എഫ്. സ്ഥാനാർഥി മഹേഷ് ഇരുപത്തിയയ്യായിരത്തന് മുകളിൽ ഭൂരിപക്ഷത്തിൽ വിജയിച്ചതിനാലും സുരക്ഷിത മണ്ഡലം കരുനാഗപ്പള്ളിയാണെന്ന വിലയിരുത്തലിലാണ് കെ.സി.പക്ഷം കൂടാതെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ വേണ്ടി ഹൈക്കമാൻഡ് നിയോഗിച്ച നിരീഷകർക്ക് മുൻപിൽ സി.ആർ.മഹേഷ് കെ.സി.വേണുഗോപാലിന്‌ പിന്തുണയും നൽകിയിരുന്നു. മഹേഷ് എം.എൽ.എ. സ്ഥാനം രാജിവെച്ചാൽ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയർന്ന പദവിയാണ് മഹേഷിനു ലഭിക്കുക.

അങ്ങനെ സംഭവിച്ചാൽ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ വോട്ടർമാർക്ക് ആറു മാസത്തിനുള്ളിൽ 2 വോട്ടു (ഒരു ലോക്സഭാ വോട്ടും,നിയമസഭാ വോട്ടും) കൂടി ചെയ്യാൻ അവസരമുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *