രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും
ന്യൂഡല്‍ഹി: രണ്ടുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള ചുമ, ജലദോഷ സിറപ്പുകള്‍ നിരോധിച്ചേക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയും നടപടികള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന് പുറത്തിറക്കിയ 2026ലെ നാഷണല്‍ ഫോര്‍മുലറി ഓഫ് ഇന്ത്യയുടെ കരടിലാണ് ഇങ്ങനെ നിര്‍ദേശം. 2025ല്‍ ഡൈഎഥിലിന്‍ ഗ്ലൈക്കോള്‍, എഥിലിന്‍ ഗ്ലൈക്കോള്‍, തുടങ്ങിയ വിഷാംശമുള്ള വസ്തുക്കള്‍ മരുന്നുകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം. ഈ രാസവസ്തുക്കള്‍ കുട്ടികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നവയാ്. അതിഗുരുതര സാഹചര്യങ്ങളില്‍ പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മരുന്നുകള്‍ നല്‍കാമെന്നും നിര്‍ദേശത്തിലുണ്ട്. മരുന്നുനിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം കമ്പനികള്‍ സൂക്ഷിക്കണം. ഇവ ബാച്ചുതിരിച്ച് പരിശോധിക്കണമെന്നും കരടിലുണ്ട്.
