മഹേഷ് കരുനാഗപ്പള്ളിയിൽ തുടരുമോ.

കൊല്ലം : കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സി. ആർ. മഹേഷിന്റെ പ്രചരണം തുടരുകയാണ്. മൂന്നാം തവണയാണ് സി ആർ മഹേഷ് കരുനാഗപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത് ആദ്യതവണ സിപിഐയിലെ ആർ. രാമചന്ദ്രനോട് പരാജയപ്പെട്ട മഹേഷ് രണ്ടാം തവണ 29,208 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. വൻകിട പദ്ധതികൾ മണ്ഡലത്തിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപനമായിരുന്നു മഹേഷ് നടത്തിയിരുന്നത്. 2021ൽ ഇലക്ഷൻ സമയത്ത് പ്രഖ്യാപിച്ച പത്ത് പദ്ധതിയിൽ ഒരെണ്ണം പോലും പ്രാബല്യത്തിലാക്കാൻ മഹേഷിനു കഴിഞ്ഞിട്ടില്ല. എന്നാൽ എംഎൽഎ ഫണ്ട് പൂർണ്ണമായും വിനിയോഗിച്ച എംഎൽഎമാരിൽ ഒരാളാണ് മഹേഷ്.
മുൻ എംഎൽഎമാരായിരുന്ന ആർ. രാമചന്ദ്രൻ, സി.ദിവാകരൻ തുടങ്ങിയവർ ഭരണാനുമതി വാങ്ങിയ പല പദ്ധതികളുടെയും കല്ലിടീൽ ചടങ്ങ് പോലും നടത്തുവാൻ നിലവിലെ എംഎൽഎക്ക് കഴിഞ്ഞില്ലയെന്നു ആക്ഷേപമുണ്ട്. നിയമസഭയിൽ പല സമരങ്ങൾക്കും നേതൃത്വം വഹിച്ചിട്ടുള്ള മഹേഷ് മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് വേണ്ടി ഒരു സമരവും നടത്തിയിട്ടില്ലയുന്നും വ്യാപക പ്രചരണമുണ്ട്.
മണ്ഡലത്തിനു സുപരിചിതമല്ലാത്ത സ്ഥാനാർത്ഥിയായിരുന്നു കഴിഞ്ഞവർഷം ബിജെപിക്ക് വേണ്ടി കരുനാഗപ്പള്ളിയിൽ മത്സരിച്ചത് അതിനാൽ ബിജെപിയുടെ നല്ലൊരു ശതമാനം വോട്ടുകളും സി ആർ മഹേഷ് ലഭിച്ചതായും എന്നാൽ ഇത്തവണ അത് സംഭവിക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. മുൻ വനിതാ കമ്മീഷൻ അംഗമായിരുന്ന എംഎസ് താരായാണ് സി ആർ മഹേഷിന്റെ എതിരാളി. നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുന്ന ലക്ഷ്യമാണ് എൽ ഡി എഫി നുള്ളത്. കടുത്ത പോരാട്ടം നടക്കുന്ന 42 മണ്ഡലങ്ങളിൽ ഒന്നാണ് കരുനാഗപ്പള്ളി.
