പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ

0
p v anvar

കൊച്ചി: പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ. ഇരുവരുടേയും പാർട്ടികളെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയും യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കാനും തീരുമാനിച്ചു. . യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനം മാധ്യമങ്ങളോട് വിവരിക്കുകയായിരുന്നു.

ഇതോടെ പി.വി. അൻവറിന്റെ തൃണമൂൽ കോൺഗ്രസും സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയും യുഡിഎഫിലെ അസോസിയേറ്റ് അംഗങ്ങളാകും. അതേസമയം ജോസ് കെ. മാണിയെ മുന്നണിയിലെടുക്കുന്നത് ചർച്ച ചെയ്യേണ്ട എന്ന നിലപാടിലാണ് പി.ജെ. ജോസഫ്.

ഘടകകക്ഷിയാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച വിഷ്ണുപുരം ചന്ദ്രശേഖരൻ അസോസിയേറ്റ് അംഗമാകാനില്ലെന്നും വാർത്താ സമ്മേളനം വിളിച്ച് യുഡിഎഫിലേക്കില്ലെന്നും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *