2025 നവംബര്‍ 1 ശനി സമ്പൂർണ്ണ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)
ഈ ദിവസം നിങ്ങള്‍ക്ക് കാര്യവിജയകരമായിരിക്കും. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാന്‍ അവസരം ലഭിക്കും. മത്സരവിജയം, അംഗീകാരം, ശത്രുശല്യം കുറയുക, ദ്രവ്യലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം എന്നിവ കാണുന്നു.
ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)
കാര്യവിജയം ഉണ്ടാകും. പരിശ്രമങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. സ്ഥാനക്കയറ്റം, തൊഴില്‍ ലാഭം, പരീക്ഷാവിജയം എന്നിവയ്ക്ക് സാധ്യതയുണ്ട്. തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം.
മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)
ഈ ദിവസം കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്. അശ്രദ്ധ കാരണം ജോലികള്‍ മുടങ്ങാന്‍ സാധ്യതയുണ്ട്. പണം ശ്രദ്ധയോടെ ചെലവഴിക്കണം. രഹസ്യ ശത്രുക്കളില്‍ നിന്ന് സൂക്ഷിക്കണം.
കര്‍ക്കിടകം (പുണര്‍തം ¼, പൂയം, ആയില്യം)
ഇന്ന് പൊതുവെ അനുകൂലമായ ദിവസമായിരിക്കും. പ്രധാനപ്പെട്ട കാര്യങ്ങളില്‍ വ്യക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. മറ്റുള്ളവരുമായി സഹകരിക്കുകയും സൗഹൃദം നിലനിര്‍ത്തുകയും ചെയ്യുന്നത് ഗുണം ചെയ്യും. ശ്രദ്ധയോടെ കേള്‍ക്കാന്‍ ശ്രമിക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ഇന്ന് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സ്വയം മെച്ചപ്പെടുത്താനും പറ്റിയ സമയമാണ്. നിങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായിരിക്കും. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ഇന്ന് നിങ്ങള്‍ക്ക് കാര്യങ്ങള്‍ അനുകൂലമാകും. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. തൊഴില്‍പരമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
നവംബര്‍ മാസാരംഭം നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും. കാര്യങ്ങളില്‍ വ്യക്തത കൈവരും, അത്മവിശ്വാസം വര്‍ദ്ധിക്കും. ബന്ധങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് ഏറെ പ്രാധാന്യമാകും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ഇന്ന് ശ്രദ്ധയോടെ നീങ്ങേണ്ട ദിവസമാണ്. കാര്യപരാജയം, അഭിമാനക്ഷതം, അഭിപ്രായവ്യത്യാസം, മനഃപ്രയാസം, കലഹം എന്നിവയ്ക്ക് സാധ്യതയുണ്ട്. വാക്കുകളിലും പ്രവര്‍ത്തികളിലും അതീവ ജാഗ്രത പാലിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ഇന്ന് നിങ്ങള്‍ക്ക് സാധാരണ നിലയിലുള്ള ദിവസമായിരിക്കും. ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും. യാത്രകള്‍ക്ക് സാധ്യതയുണ്ടെങ്കിലും, അത് പ്രതീക്ഷിച്ചത്ര ഫലപ്രദമാകണമെന്നില്ല.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ഇന്ന് കാര്യതടസ്സം, ഇച്ഛാഭംഗം എന്നിവ നേരിടാന്‍ സാധ്യതയുണ്ട്. മനഃപ്രയാസം, അലച്ചില്‍, ചെലവ് എന്നിവയും കാണുന്നു. യാത്രാതടസ്സം ഉണ്ടാകാന്‍ സാധ്യതയുണ്ട്. വേണ്ടപ്പെട്ടവര്‍ അകലാന്‍ സാധ്യതയുള്ളതിനാല്‍ സംസാരത്തില്‍ ശ്രദ്ധിക്കുക.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ദിവസം പൊതുവെ അനുകൂലവും സന്തോഷകരവുമാണ്. കാര്യവിജയം, നേട്ടം, ശത്രുക്ഷയം എന്നിവ കാണുന്നു. സുഹൃദ്സമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയ്ക്ക് സാധ്യതയുണ്ട്. ഉല്ലാസയാത്രകള്‍ക്ക് അവസരം ലഭിക്കും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
ഇന്ന് കാര്യങ്ങള്‍ സാധാരണ നിലയിലായിരിക്കും. ദിവസം നിങ്ങള്‍ക്ക് പൊതുവെ സമാധാനപരമായിരിക്കും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
