സ്വർണക്കടത്ത് : മുരാരിയിലൂടെ പങ്ക് ചുരുളഴിയുന്നു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്തിൽ ക്രിമിനല്‍ ഗൂഢാലോചന നടന്നതായി വെളിപ്പെടുന്നു. മുരാരി ബാബുവിന്റെ അറസ്റ്റോടെ ഇക്കാര്യങ്ങലുടെ ചുരുളഴിയുന്നത്. സ്വര്‍ണപ്പാളികളെ ‘വെറും ചെമ്പുപാളികളാക്കിയ മുരാരി ബാബുവിനെ സഹായിച്ച ഉന്നതരുടെ പങ്കിലേക്കെത്തുന്നതടക്കം നിര്‍ണായകവിവരം പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) കിട്ടിയതായാണ് വിവരം.
ചോദ്യംചെയ്യലിനിടെ വ്യാഴാഴ്ച ഉച്ചയോടെ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് ഈഞ്ചയ്ക്കലിലെ ഓഫീസിലെത്തി അന്വേഷണം വിലയിരുത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് ശബരിമലയില്‍ സ്വര്‍ണത്തെ ചെമ്പാക്കാന്‍ ഇത്രവലിയ അധികാരം നല്‍കിയ ഉന്നതരെക്കുറിച്ചായിരുന്നു വ്യക്തമായ വിവരങ്ങൾ ലഭ്യമാക്കുന്നതരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
2019-ല്‍ പാളികള്‍ അശ്രദ്ധമായും നിരുത്തരവാദപരമായും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരില്‍ ആദ്യത്തെ പേരുകാരനുമാണ് മുരാരി. സ്വര്‍ണപ്പാളിക്കേസ് കൂടാതെ പല മഹാക്ഷേത്രങ്ങളിലെ തിരിമറികളിലും ആരോപണവിധേയനാണ് സസ്‌പെന്‍ഷനിലുള്ള മുരാരി ബാബു.
