പോലീസുകാരിയെ ഫോണിൽ കൂടി അസഭ്യ വർഷം നടത്തിയ ബിനു കുമാർ പിടിയിൽ

0
KPLY CRIME

കൊല്ലം : കരുനാഗപ്പള്ളിയിൽ  വനിതാ പോലീസുകാരിയെ ഫോണിൽ കൂടി അസഭ്യ വർഷം നടത്തിയ പ്രതി പിടിയിൽ. കുലശേഖരപുരം പുന്നക്കുളം കെ ആർ ഭവനത്തിൽ കൃഷ്ണൻകുട്ടി മകൻ ബിനു കുമാർ 44 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പ്രതിയുടെ ഭാര്യ വാദിയായ കേസിലെ പ്രതിക്ക് കോടതി ജാമ്യം കൊടുത്തതിൻ്റെ വിരോധത്താൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാരിയുടെ ഫോണിൽ നിരന്തരമായി സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അസഭ്യവും മറ്റും നടത്തുകയായിരുന്നു. തുടർന്ന് വനിതാ പോലീസുകാരി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച്  ഓ ബിജു വി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *