തിരുമ്മൽ ചികിത്സയുടെ മറവിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിലായി

0
Screenshot 20251005 182311 Gallery

 

കൊല്ലം : കരുനാഗപ്പള്ളിയിൽ തിരുമ്മൽ ചികിത്സയുടെ മറവിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിലായി. ചേർത്തല തുറവൂർ പള്ളിത്തോട് പുത്തൻ തറയിൽ ലക്ഷ്മണൻ മകൻ ചന്ദ്രബാബു എന്ന് അറിയപ്പെടുന്ന സഹലേഷ് കുമാർ 54 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് .എത്ര പഴക്കമുള്ള വേദനയും ഒറ്റ ദിവസം കൊണ്ട് തടവിമാറ്റി തരാമെന്ന് സമൂഹമാധ്യമങ്ങളിൽ വന്ന പരസ്യം കണ്ടു നടുവേദനയുടെ ചികിത്സയ്ക്കായി വന്ന കണ്ണൂർ സ്വദേശിനിയെ ആണ് ചികിത്സയുടെ മറവിൽ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി കോടതി സമുച്ചയത്തിന് സമീപമുള്ള വീട്ടിൽ ആണ് പ്രതി ഇത്തരത്തിൽ തിരുമ്മൽ കേന്ദ്രം നടത്തിയിരുന്നത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച്ഓ ബിജു വി യുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ആഷിക്, സജികുമാർ  എസ് സി പി ഓ ഹാഷിം, ഷാലു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *