ഡ്രോണ്‍, ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവയുടെ നിരോധനം നാളെ വരെ

കണ്ണൂർ: തളിപ്പറമ്പ് താലൂക്കില്‍ ഇന്നലെ രാവിലെ ആരംഭിച്ച ഡ്രോണ്‍, ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവയുടെ നിരോധനം നാളെ വൈകുന്നേരം വരെ തുടരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര സന്ദര്‍ശനത്തിനോടനുബന്ധിച്ച് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനാണ് ഉത്തരവിട്ടിരിക്കുന്നത് .ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 പ്രകാരമാണ് ജില്ലാ കലക്ടറുടെ ഉത്തരവ്.
സന്ദർശനത്തിന് മുന്നോടിയായി വൻ സുരക്ഷാസംവിധാനമാണ് ക്ഷേത്രത്തിലും പരിസരത്തും ഏർപ്പെടുത്തിയിട്ടുള്ളത്. അമിത്ഷാ എത്തുന്നതിന് 10 മിനിട്ടു മുമ്പ് ക്ഷേത്രത്തിൽ നിന്നും മുഴുവൻ പേരെയും ഒഴിപ്പിച്ചു .തിരുവനന്തപുരത്ത് നിന്നും എത്തുന്ന അമിത്ഷായെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും അനുഗമിച്ചിരുന്നു. ഇന്നലെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.