“തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിൽ സീഗൾ ഇന്റർനാഷനലിൻ്റെ പങ്ക്  വലുത് ” : മന്ത്രി മംഗൽ പ്രഭാത് ലോഡ

0
seaa gull

സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് നാല്പതാം വാർഷികം ആഘോഷിച്ചു.

മുംബൈ: ഇന്ത്യയിലെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിൽ ഇന്റർനാഷനലിൻ്റെ പങ്ക് വളരെ വലുതാണെന്നും,വിദേശത്തേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റിലും സ്‌കിൽ ഡെവലപ്പ്മെന്റിലുമുള്ള സീഗളിന്റെ സംഭാവനകളെ അഭിനന്ദിക്കുന്നതായും സംസ്‌ഥാന നൈപുണ്യ വികസന-സംരംഭകത്വ മന്ത്രി  മംഗൾ പ്രഭാത് ലോഡ .
സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ നാല്പതാം വാർഷിക ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

മുംബൈയിലെ റാഡിസൺ ബ്ലൂവിൽ സംഘടിപ്പിച്ച പരിപാടിയിൽ റിക്രൂട്ട്മെന്റിൽ സീഗൾ കൈവരിച്ച മുന്നേറ്റങ്ങളേയും , ലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കൾക്ക് വിദേശത്ത് തൊഴിൽ ലഭ്യമാക്കുന്നതിൽ സ്ഥാപനം വഹിച്ച പങ്കിനെയും അദ്ദേഹം പ്രത്യേകം  പറഞ് അഭിനന്ദിച്ചു .

ad42e4f2 8ead 44ab 962d 883a87e78506 scaled

നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോര്പറേഷൻ്റെ ദേശീയ സ്കില്ലിംഗ് ദൗത്യവുമായി ഐക്യത്തിൽ പ്രവർത്തിക്കുന്ന സീഗൾ ഇന്റർനാഷണലിനെ സ്വാമി വിവേകാനന്ദ ഇന്റർനാഷണൽ സ്കിൽസ് ഡെവലപ്പ്മെന്റ് അക്കാദമി പോലെയുള്ള സംസ്ഥാന സർക്കാർ പദ്ധതികളിൽ പങ്കാളിയാകാൻ മന്ത്രി ക്ഷണിച്ചു.

“വിദേശ തൊഴിൽ മേഖലയിൽ സീഗളിന്റെ പ്രൊഫഷണലിസവും പ്രതിബദ്ധതയും മറ്റു സ്ഥാപനങ്ങൾക്ക് മാതൃകയാകും , മഹാരാഷ്ട്രയിലെ കഴിവുള്ള യുവാക്കളെ ആഗോള തലത്തിലേക്ക് നയിക്കാൻ ഇത്തരം വിശ്വസ്ഥ സ്ഥാപനങ്ങളുമായി സഹകരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” മന്ത്രി പറഞ്ഞു.

സീഗളിന്റെ 40 വർഷത്തെ യാത്ര പതിപ്പിച്ച കോഫി ടേബിൾ പുസ്തകം എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് പുസ്തകത്തിന്റെ ആദ്യപകർപ്പ് കൈമാറിക്കൊണ്ട് മംഗൾ പ്രഭാത് ലോഡ പ്രകാശനം ചെയ്തു.

1985ൽ 50 ചതുരശ്ര അടി വലിപ്പമുള്ള ഓഫിസിൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ മുംബൈയിലെ 5000 ചതുരശ്ര അടി വലിപ്പമുള്ള ആസ്ഥാനത്തിലേക്കുള്ള വളർച്ചയും,10 രാജ്യങ്ങളിലായി ഉള്ള 15 ശാഖകളും പുസ്തകത്തിലൂടെ വിശദീകരിച്ചിട്ടുണ്ട്.

പരിപാടിയിൽ എൻ.കെ.പ്രേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കേരള പോലീസ് എ.ഡി.ജി.പി.പി വിജയൻ (IPS ),മഹാരാഷ്ട്ര ഇന്റലിജിൻസ് കമ്മീഷണർ ഷിരിഷ് ജെയിൻ (IPS ),ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയും നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് അഡ്വൈസർ ഡോക്ടർ ഡി.എം.മുലയ് (IFS ),ഭാരതീയ ജനതാ പാർട്ടി ദേശിയ എക്സിക്യൂട്ടീവ് മെമ്പർ രഘുനാഥ് കുൽക്കർണി,ഏരിയസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ & സി.ഇ.ഓ.സർ സോഹൻ റോയ്,എ വി എ (മെഡിമിക്സ്) ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോക്ടർ .വി.അനൂപ്,ടൈംസ് നെറ്റ്‌വർക്ക് മുൻ മാനേജിങ് ഡയറക്ടർ & സി ഇ ഓ. എം.കെ.ആനന്ദ്, ഇറാം ഹോൾഡിങ് ചെയർമാൻ & മാനേജിങ് ഡയറക്ടർ ഡോക്ടർ സിദ്ദിഖ് അഹമ്മദ്, ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്‌സ് ചെയർമാൻ ഡോക്ടർ എൻ.എം.ഷറഫുദ്ദിൻ, നാസിക് സബ് കലക്റ്റർ പി.കെ.സിദ്ധാർഥ് രാംകുമാർ (IAS) എന്നിവർ സംസാരിച്ചു.

സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.സുരേഷ് കുമാർ മധുസൂദനൻ തന്റെ പിതാവ് കെ.മധുസൂദനൻ,1985ൽ ആരംഭിച്ച സീഗൾ എന്ന സ്ഥാപനത്തിൻ്റെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ചത് സുതാര്യതയും സത്യസന്ധതയും,സമയ ബന്ധിതമായി കാര്യങ്ങൾ നടപ്പാക്കുന്നതിൽ സീഗൾ സ്ഥാപനത്തിലെ ഓരോ അംഗങ്ങളും വഹിച്ച പങ്കുമാണെന്ന് പറഞ്ഞു. സുതാര്യതയുള്ള റിക്രൂട്ട്മെന്റ് രീതികൾ, , നൈപുണ്യ പരിഷ്‌ക്കരണം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം സ്വാഗതപ്രസംഗത്തിൽ വിശദമാക്കി.
വാർഷിക പരിപാടിയിൽ പ്രമുഖ ദേശീയ അന്താരാഷ്ട്ര അതിഥികൾ പങ്കെടുത്തു.

ആദാനി ഗ്രൂപ്പ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് വേണ്ടി സേവനം ലഭ്യമാക്കുന്ന ‘Seagull Staffing Solutions Pvt. Ltd. ‘ഇന്ത്യയിലേയ്ക്ക് പ്രത്യേകമായി കഴിവുള്ള ഉദ്യോഗാർത്ഥികളെ ലഭ്യമാക്കുന്ന സ്ഥാപനമാണ്.
സീഗൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി (SIMAT) വഴി അത്യാധുനിക പരിശീലനം ഉദ്യോഗാർത്ഥികൾക്ക്‌ നൽകുന്നുമുണ്ട് .

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *