ഇസ്രായേലിൽ, കൊല നടത്തിയ ശേഷം വയനാട് സ്വദേശി ആത്മഹത്യ ചെയ്‌തു

കണ്ണൂർ : വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയെ ഇസ്രയേലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനാണ് ജറുസലേമിൽ ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത് .
ഒരു മാസം മുന്‍പാണ് കെയര്‍ ഗിവർ ജോലിക്കായി ജിനേഷ് ഇസ്രയേലില്‍ എത്തിയത്. എണ്‍പതുകാരിയെ പരിചരിക്കുന്നതായിരുന്നു ജോലി. ഇവരെ കൊലപ്പെടുത്തിയ ശേഷം ജിനേഷ് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ശരീരമാസകലം കുത്തേറ്റ് മരിച്ച നിലയിലാണ് എണ്‍പതുകാരിയെ കണ്ടെത്തിയത് . തൊട്ടടുത്ത മുറിയില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു ജിനേഷിന്റെ മൃതദേഹം.