കണ്ണൂരിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

കണ്ണൂർ: കണ്ണൂർ മാട്ടൂലിൽ പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. ആളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ തിങ്കളാഴ്ച ഒരു യുവതിയും യുവാവും വളപട്ടണം പുഴയിൽ ചാടിയിരുന്നു.എന്നാൽ യുവതി നീന്തി രക്ഷപ്പെട്ടു.യുവാവിനെ കാണാതാകുകയും ചെയ്തു.
ഇന്ന് കരയ്ക്കടിഞ്ഞ മൃതദേഹം ആ യുവാവിന്റെതാണോ എന്ന് സംശയിക്കുന്നുണ്ട്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.