ജാഗ്രത ; മിസൈൽ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഖത്തർ

ദോഹ: അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് മിസൈൽ അവശേഷിപ്പുകളോ സംശയം തോന്നിക്കുന്ന അസാധാരണ വസ്തുക്കളോ കണ്ടെത്തിയാൽ അധികൃതരെ അറിയിക്കണമെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നൽകി .
ഇത്തരം വസ്തുക്കൾ കൈകാര്യം ചെയ്യേണ്ടത് പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരാണെന്നും ഇവ ജാഗ്രതാപൂർവം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അപകടഭീഷണിയും പൊതുജനാരോഗ്യ സുരക്ഷയും കണക്കിലെടുത്ത് ഇവ സ്പർശിക്കാനോ സമീപിക്കാനോ പാടില്ലെന്നും അധികൃതർ നിർദ്ദേശിച്ചു. ഇത്തരം സംശയാസ്പദമായ വസ്തുക്കൾ കണ്ടാൽ 40442999 എന്ന നമ്പറിൽ അറിയിക്കണമെന്നും പ്രതിരോധ,ആഭ്യന്തര മന്ത്രാലയങ്ങൾ വ്യക്തമാക്കി.