ഹൃദ്രോഗ ബാധിതൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ

0

പാലക്കാട്:പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ഹൃദ്രോഗ ചികിത്സയ്ക്കെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കളാണ് രംഗത്തെത്തിയത്. നെഞ്ചുവേദന മൂലം ചികിത്സയ്ക്കെത്തിയ മലമ്പുഴ ആനക്കല്ല് സ്വദേശി സനിൽ നാരായണൻ(47)മരിച്ച സംഭവത്തിലാണ് ആശുപത്രിക്കെതിരെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചത്.

ജൂൺ മാസം 24 നാണ് സനിൽ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. മൂന്നു ദിവസം ഐസിയുവിലായിരുന്നു ചികിത്സ. ഇന്നലെ ആൻജിയോഗ്രാമിന് നിർദേശം നൽകിയ ശേഷം ആശുപത്രിയിൽ നിന്നും വിട്ടയച്ചെന്ന് ബന്ധുക്കൾ പറയുന്നു. വീട്ടിലെത്തിയ ഉടൻ സനിൽ കുഴഞ്ഞു വീണു മരിച്ചു. ഇതോടെയാണ് ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

ഈ സംഭവത്തിൽ ആർഎംഒ പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പരിശോധനകളിൽ ഗുരുതര പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെയാണ്, ആൻജിയോഗ്രാമിന് നിർദ്ദേശം നൽകി രോഗിയെ ഡിസ്ചാർജ് ചെയ്തതെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *