” പാർട്ടിയെ ദുരുപയോഗം ചെയ്യുന്ന പ്രവർത്തകർക്കെതിരെ ശക്തമായ നടപടികളുണ്ടാകും “: ജോജോതോമസ്

0

വസായ് ജില്ലാ കോൺഗ്രസിൽ അച്ചടക്ക നടപടിക്കൊരുങ്ങി സംസ്‌ഥാന നേതൃത്വ൦

മുംബൈ: പാർട്ടിയുടെ പേരും പദവിയും ദുരുപയോഗം ചെയ്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും വസായ് വീരാർ ജില്ലാ കോൺഗ്രസ് കമ്മിറ്റി- ഇൻചാർജുമായ ജോജോ തോമസ് .

നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്ക് കളങ്കം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സമീർ വർത്തക്കിനെ പാർട്ടി പദവികളിൽ നിന്നും നീക്കം ചെയ്ത MPCC പ്രസിഡൻറ്റ് ഹർഷ വർദ്ദൻ സക്പാലിൻ്റെ നടപടിക്ക് പിന്നാലെയാണ് ജോജോ പാർട്ടി നയം വ്യക്തമാക്കിയത്.

പാർട്ടി പ്രവർത്തനങ്ങളിൽ കൂടെ നിൽക്കാതെ സമാന്തര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും അത്തരം ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നവരെയും കണ്ടെത്തി പുറത്തുകൊണ്ടുവരുവാൻ ജില്ലയിലെ നേതാക്കൾക്ക് ജോജോ തോമസ് നിർദ്ദേശം നൽകി.

പാർട്ടി യോഗങ്ങളിൽ തടസ്സങ്ങളുണ്ടാക്കുക, മുതിർന്ന നേതാക്കളോട് അനാദരവ് കാണിക്കുക, അനധികൃതമായി പാർട്ടിയുടെ ഔദ്യോഗിക രേഖകൾ (ലെറ്റർഹെഡുകളും വിസിറ്റിംഗ് കാർഡുകളും ഉൾപ്പെടെ) ദുരുപയോഗം ചെയ്യുക തുടങ്ങിയ ഗുരുതരമായ അച്ചടക്ക ലംഘനങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായും അവർക്കെതിരെ കർശനനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

“നിയമവിരുദ്ധമായ വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായി ചേർന്ന് പാർട്ടിയുടെ പേരിൽ സംഭാവനകൾ പിരിക്കുന്നതുപോലുള്ള പ്രവണതകൾ അവസാനിപ്പിക്കാൻ കർശന നടപടികൾ സ്വീകരിക്കും,” .
ഈ വിഷയങ്ങളെക്കുറിച്ച് ജില്ലാ പ്രസിഡൻറ് ഒണിൽ അൽമേഡയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ കെട്ടുറപ്പും ജനങ്ങളോടുള്ള ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കാൻ കോൺഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും, ഇത്തരം പ്രവൃത്തികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ജോജോ കൂട്ടിച്ചേർത്തു.

 

PHOTO: മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കൽ, മഹാരാഷ്ട്ര കോൺഗ്രസ് പരിസ്ഥിതി വകുപ്പ് മുൻ സംസ്ഥാന പ്രസിഡൻ്റ്, സമീർ വർത്തക്.

2024 സെപ്റ്റംബർ 2 ന് ,ബോറിവലി ആസ്ഥാനമായുള്ള ബിൽഡർ അനിൽ ഗുപ്തയുടെ വീട്ടിൽ  അതിക്രമിച്ചു കയറി സിബിഐ ഉദ്യോഗസ്ഥരാരാണെന്നു പറഞ് വ്യാജ റെയ്ഡ് നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് സമീർ വർതക് ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

ഇതിനെ തുടർന്ന് വസായിൽ നിന്നുള്ള കോൺഗ്രസ് നേതാവായ സമീർ വർത്തക്കിനെ മഹാരാഷ്ട്ര കോൺഗ്രസിന്റെ സംസ്ഥാന പരിസ്ഥിതി സെൽ ചെയർമാൻ പദവിയിൽ നിന്ന് നീക്കം ചെയ്തു.

വസായ് ഈസ്റ്റിലെ അഗർവാൾ നഗറിൽ 41 കെട്ടിടങ്ങളുടെ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ പ്രതികളിലൊരാളാണ് കെട്ടിടനിർമ്മാതാവ് അനിൽ ഗുപ്ത . ഇതിൻ്റെ ചുവടുപിടിച്ചാണ് സമീർ വർത്തക്കിൻ്റെ നേതൃത്വത്തിൽ വ്യാജ റെയ്‌ഡ്‌ ആസൂത്രണം ചെയ്തത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *