പരാജയത്തിൽ ആദ്യ പ്രതികരണവുമായി എം സ്വരാജ്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിൽ ആദ്യ പ്രതികരണവുമായി എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് രംഗത്തെത്തി . തോറ്റ കാരണം പരിശോധിക്കുമെന്നും ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്താനാകില്ലെന്നും എം സ്വരാജ് പ്രതികരിച്ചു . മണ്ഡലത്തിൽ പൊതുവെ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളതെന്നും സ്വരാജ് പറഞ്ഞു .
വിചാരിച്ചപോലെയും പ്രതീക്ഷക്ക് അനുസരിച്ചുള്ളതുമായ പ്രകടനം നടത്താനായിട്ടില്ലെന്നും എം സ്വരാജ് പറഞ്ഞു. ഇടതുപക്ഷം മുന്നോട്ടുവെച്ച ഒരു രാഷ്ട്രീയ നിലപാടുമായി തെരഞ്ഞെടുപ്പിൽ മുന്നോട്ടുപോകാനായി. ജനങ്ങളുടെ പ്രശ്നങ്ങൾ മാത്രമാണ് മുന്നോട്ടുവെച്ചത്. തിരിച്ചടി നേരിട്ടെങ്കിലും എനിക്ക് ഞാനായി തന്നെ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായെന്നും സ്വരാജ് പറഞ്ഞു . ഒരു വർഗീയ വാദിയുടെയും പിന്തുണ ഒരു കാലത്തും ഇടതുപക്ഷത്തിന് ആവശ്യമില്ലെന്നും കൂട്ടീച്ചേർത്തു .
തെരഞ്ഞെടുപ്പ് വിജയിയായ ആര്യാടൻ ഷൗക്കത്തിന് എല്ലാ അഭിനന്ദനം അറിയിക്കുകയാണ്. ഇനി കുറഞ്ഞ കാലമാണെങ്കിലും മികച്ച നിലയിൽ എംഎൽഎ ആയി പ്രവർത്തിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു. ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളാണ് എല്ലായിപ്പോഴും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചതെന്നും സ്വരാജ് ചൂണ്ടിക്കാട്ട്.