വിദ്യാർത്ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എംഎസ്പി സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

0

മലപ്പുറം: മലപ്പുറം എംഎസ്പി സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ശ്കതമാകുന്നു . അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. അപകടത്തിൽ വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അധ്യാപികക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായാണ് വിദ്യാർത്ഥികൾ രം​ഗത്തെത്തിയത്.

വിദ്യാർത്ഥികൾ സ്കൂൾ മുറ്റത്ത് പ്രതിഷേധിച്ചതോടെ അധ്യാപകർ സംസാരിക്കുകയുും വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർ‌ന്ന് അധ്യാപികക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എംഎസ്പി സ്കൂൾ അധ്യാപിക ബീഗത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *