ബസും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ 2 കുട്ടികളുൾപ്പെടെ 4 മരണം

0

ബെം​ഗളൂരു: ബെം​ഗളൂരുവിൽ വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ16 പേർക്ക് പരിക്കേറ്റു. ബെംഗളൂരുവിന് സമീപം ഹൊസക്കോട്ടയിൽ ആന്ധ്രാ ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.

ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ആന്ധ്ര സ്വദേശികളാണ് മരിച്ചത്. ബസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. തിരുപ്പതിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *