സുനി സോമരാജൻ്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

മുംബൈ : കേരളീയ സമാജം ഡോംബിവ്ലി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് സമാജം അംഗവും സാമൂഹ്യ പ്രവർത്തകയുമായ ,എഴുത്തുകാരി സുനിസോമരാജിൻ്റെ കവിതാസമാഹാരം ‘നിലാവിൽ വിരിയുന്ന കനവുകൾ ‘ പ്രകാശനം ചെയ്തു. സമാജം ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഇപി വാസു വൈസ് ചെയർമാൻ രാജീവ്കുമാറിന് പുസ്തകം നൽകി പ്രകാശന കർമ്മം നിർവഹിച്ചു .
കലാ സാംസ്കാരിക വിഭാഗം സെക്രട്ടറി കെ.കെ.സുരേഷ്ബാബു സ്വാഗതം പറഞ്ഞു. എഴുത്തുകാരൻ ജോയ് ഗുരുവായൂർ പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി.മുതിർന്ന പത്രപ്രവർത്തകൻ കാട്ടൂർ മുരളി ,സമാജം വൈസ് പ്രസിഡന്റ് സുരേന്ദ്രൻ നായർ ,എഡ്യുക്കേഷൻ സെക്രട്ടറി കെ.എം .ഭാസ്കരൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. നാരായണൻ കുട്ടി .ആർ . അവതാരകനായിരുന്നു.
സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ , കാട്ടൂർ മുരളി, ഇ.പി.വാസു , പി.കെ.രാഘവൻ ,രാജീവ് നായർ , സുരേന്ദ്രൻ നായർ ,ബിജു വലിയങ്ങാടൻ, സാബു വേലായുധൻ, ശ്യാമ നായർ , സുരബാല ,അനില വിജയൻ ,ജ്യോതിലക്ഷ്മി നമ്പ്യാർ, അജിത് ആനാരി, അമ്പിളി കൃഷ്ണകുമാർ, ബാലകുറുപ്പ് ,ഇ.ഹരീന്ദ്രനാഥ് , ഉണ്ണികൃഷ്ണൻ നായർ, ലക്ഷ്മികൃഷ്ണപ്രസാദ് ,ഗിരിജാമേനോൻ , സീന ഷാജി,സിജി വാര്യർ, ലിനോദ് വർഗ്ഗീസ്, സുനിൽ കല്ലിക്കട തുടങ്ങിയവർ സംസാരിച്ചു.
സുനിസോമരാജൻ അഭിപ്രായങ്ങൾക്ക് മറുപടി പറഞ്ഞു . രമേഷ് വാസു നന്ദിപറഞ്ഞു.