മുംബ്രയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് 5പേർ മരിച്ചു: ഏഴോളം പേർക്ക് പരിക്ക്

മുംബൈ :താനെയിലെ മുംബ്ര റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് (തിങ്കളാഴ്ച) രാവിലെ 12 ഓളം യാത്രക്കാർ ഓടുന്ന ട്രെയിനിൽ നിന്ന് വീണു അപകടം സംഭവിച്ചതായി മധ്യ റെയിൽവേ വക്താവ് അറിയിച്ചു.രാവിലെ 9.00 മണിയോടെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (സിഎസ്എംടി) നിന്ന് പുറപ്പെട്ട് കസാറയിലേക്ക് പോകുകയായിരുന്ന ലോക്കൽ ട്രെയിൻ ദിവ-മുംബ്ര പ്രദേശം വഴി കടന്നുപോകുന്നതിനിടെ ഈ ട്രെയിനിന്റെ ഫുട്ബോർഡിൽ തൂങ്ങിക്കിടക്കുന്ന യാത്രക്കാർ എതിർ ട്രാക്കിലൂടെ സിഎസ്എംടിയിലേക്ക് പോകുകയായിരുന്ന മറ്റൊരു ട്രെയിനിൽ തൂങ്ങിക്കിടക്കുന്ന യാത്രക്കാരുമായി ഇടിച്ചതാണ് അപകടത്തിന് കാരണമായത്.
“രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്, 9:15 ഓടെ ഞങ്ങൾക്ക് വിവരം ലഭിച്ചു, ഞങ്ങൾ സ്ഥലത്തെത്തി 7 പേർക്ക് പരിക്കേറ്റതായും കുറഞ്ഞത് അഞ്ച് പേർ മരിച്ചതായും കണ്ടെത്തി. പരിക്കേറ്റവരെയും മരിച്ചവരെയും അടുത്തുള്ള ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി, അതിൽ പരിക്കേറ്റ നാലുപേരെയും ജൂപ്പിറ്റർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.”
മുംബ്ര പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ അനിൽ ഷിൻഡെ അറിയിച്ചു.