കോട്ടയം മണര്‍കാട് സ്വദേശി ജര്‍മ്മനിയില്‍ മരിച്ചു

ജര്‍മ്മനി: മലയാളി ജര്‍മ്മനിയില്‍ നിര്യാതനായി. കോട്ടയം മണര്‍കാട് തെങ്ങുംതുരുത്തേല്‍ ടി സി ജേക്കബ് (മോന്-82) ആണ് അന്തരിച്ചത്.
മൂവാറ്റുപുഴ മുന്‍ രൂപതാ അധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലിത്തായുടെ സഹോദരി ഭര്‍ത്താവാണ്. ഭാര്യ: വത്സമ്മ, മക്കള്‍: ജെസി, ജെയ്സി. മരുമക്കള്‍: സാറ, സെബാസ്റ്റ്യന്‍.