താജ്മഹലിന് 500 മീറ്ററിനുള്ളില്‍ ഡ്രോണുകള്‍ പ്രവേശിക്കില്ല;

0

ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ അസ്വാരസ്യവും ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള സൈനിക നീക്കങ്ങളുടെയും പശ്ചാത്തലത്തില്‍ താജ്മഹലിന് സുരക്ഷ വര്‍ധിപ്പിക്കുന്നു. ലോകത്തെ മഹാത്ഭുത നിര്‍മിതികളില്‍ ഒന്നായ താജ്മഹലിന് നേരെ ആകാശമാര്‍ഗമുള്ള ആക്രമണം ഉള്‍പ്പെടെ തടയാനാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി താജ്മഹല്‍ മേഖലയില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിച്ചു.

താജ്മഹലിന് എട്ട് കിലോമീറ്റര്‍ പരിധിയില്‍ സുരക്ഷ ഒരുക്കുന്ന പ്രതിരോധ സംവിധാനമാണ് സ്ഥാപിച്ചിരിക്കുന്നത് എന്ന് ഉത്തര്‍പ്രദേശ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. താജ്മഹലിന്റെ ആകാശം ലക്ഷ്യമിട്ട് പറക്കുന്ന ഡ്രോണുകളെ ചരിത്ര സ്മാരകത്തിന്റെ 500 മീറ്റര്‍ അടുക്കും മുന്‍പ് നിര്‍വീര്യമാക്കാന്‍ ഉതകുന്നതാണ് നിലവിലെ പ്രതിരോധ സംവിധാനങ്ങള്‍.

പ്രതിരോധ സംവിധാനം പ്രവര്‍ത്തന സജ്ജമാണെന്ന് പരീക്ഷിച്ച് ഉറപ്പുവരുത്തിയതായി താജ്മഹലിന്റെ സുരക്ഷാ ചുമതലയുള്ള അസി. പൊലീസ് കമ്മീഷണര്‍ സയ്യിദ് അരീബ് ആഹമ്മദ് അറിയിച്ചു. താജ്മഹല്‍ ഉള്‍പ്പെടുന്ന സുരക്ഷാ മേഖലയില്‍ പറക്കാന്‍ ശ്രമിക്കുന്ന ഇത്തരം ഡ്രോണുകള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുമെന്നും യുപി പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *