സ്വന്തം മൂത്രം അമൃതാണെന്ന് നടി അനു അഗർവാൾ

0

മുംബൈ: സ്വന്തം മൂത്രം കുടിക്കുന്നതിനെ പിന്തുണച്ച് നടി അനു അ​ഗർവാൾ. മൂത്രത്തെ അമൃത് എന്നാണ് അവർ വിശേഷിപ്പിച്ചത്.മുംബൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഒരു മാധ്യമത്തോട് പ്രതികരിക്കവേയാണ് താനും സ്വന്തം മൂത്രം കുടിച്ചിട്ടുണ്ടെന്ന് അനു അഗര്‍വാള്‍ പറഞ്ഞത്. പലര്‍ക്കും ഇതേക്കുറിച്ചറിയില്ല. അത് അജ്ഞതയോ അല്ലെങ്കില്‍ അവബോധമില്ലായ്മയോ ആകാം. പക്ഷേ മൂത്രം കുടിക്കുന്നത് യോഗയിലെ ഒരു രീതിയാണ്. ഞാന്‍ അത് സ്വയം പരിശീലിക്കുകയും പരീക്ഷിച്ചിട്ടുമുണ്ടെന്ന് അവര്‍ പറഞ്ഞു..”എന്നാൽ ഓർക്കേണ്ട ഒരു പ്രധാന കാര്യം, നിങ്ങൾ മുഴുവൻ മൂത്രവും കുടിക്കുന്നില്ല എന്നതാണ്. ചെറിയ അളവ് മാത്രമാണ് കുടിക്കുന്നത്‌.

അത്‌ ദിവ്യൗഷധമായി കണക്കാക്കപ്പെടുന്നു. പ്രായമാകുന്നതിനെ തടയാനും ചർമ്മം ചുളിവുകളില്ലാതെ സൂക്ഷിക്കാനും ഇത് സഹായിക്കും. ഇത് ആരോഗ്യത്തിന് മാത്രമല്ല, മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായകരമാണ്. ഞാൻ വ്യക്തിപരമായി അതിന്റെ ഗുണങ്ങൾ അനുഭവിച്ചിട്ടുണ്ട്.” അനു അ​ഗർവാൾ വിശദീകരിച്ചു.ഇതിന്റെ ശാസ്ത്രീയ തെളിവുകളുടെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, നടി അതിനെ നിസാരവത്കരിച്ചു. ശാസ്ത്രത്തിന് എത്ര വർഷത്തെ പഴക്കമുണ്ടെന്ന് അവർ ചോദിച്ചു. 200 വർഷം. യോഗ 10,000 വർഷമായി നിലവിലുണ്ട്. അപ്പോൾ നിങ്ങൾ ആരെയാണ് കേൾക്കുക? ഞാൻ തീർച്ചയായും ഇതിനെ പിന്തുണയ്ക്കുന്നുവെന്നും അനു അ​ഗർവാൾ കൂട്ടിച്ചേർത്തു.

നടൻ പരേഷ് റാവൽ തന്റെ കാൽമുട്ടിലെ പരിക്കിൽ നിന്ന് മോചനം നേടാൻ സ്വന്തം മൂത്രം കുടിച്ചുവെന്ന് വെളിപ്പെടുത്തി അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. അദ്ദേഹത്തിന്റെ വാദത്തെ പിന്തുണച്ചാണ് അനു അ​ഗർവാൾ രം​ഗത്തെത്തിയിരിക്കുന്നത്.

1999-ൽ മുംബൈയിലെ ഒരു പാർട്ടികഴിഞ്ഞു വീട്ടിലേക്ക് കാറിൽ പോകുമ്പോഴുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒരു മാസത്തോളം അബോധാവസ്ഥയിലായിരുന്നു അനു അഗർവാൾ . ദേഹമാസകലം മുറിവും ഒടിവുമായി ഒരു ഭാഗം തളർന്ന അവസ്ഥയിൽ കിടപ്പിലായിരുന്നു.ഓർമ്മശക്തിയും നഷ്ടപ്പെട്ടിരുന്നു.പ്ലാസ്റ്റിക് സർജറിയിലൂടെയാണ് മുഖം വീണ്ടെടുത്തത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *