ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഡോംബിവ്‌ലി ഇന്ന് അടച്ചിട്ടു (VIDEO)

മുംബൈ : ജമ്മുകാശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിലും 3 ഡോംബിവ്‌ലി നിവാസികളടക്കം 28 പേർ ഇരയാക്കപ്പെട്ടതിലുള്ള പ്രതിഷേധമായും ദുഃഖാചരണത്തിൻ്റെ ഭാഗമായും ഇന്ന് ഡോംബിവ്‌ലിയിലെ കടകളുംവിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. ബിജെപിയുടെ നേതൃത്തത്തിൽ ആയിരകണക്കിന് പ്രവർത്തകർ പ്രതിഷേധപ്രകടനവും നടന്നു . കേന്ദ്ര സർക്കാർ പ്രശ്‌നത്തെ ഗൗരവമായി കണ്ട് പാക്കിസ്ഥാനെതിരെ ശക്തമായി തിരിച്ചടിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.