‘ദി അദർ ഫേസസ്’ ഗാലറി ഏകാമി (കണ്ണൂർ മഹാത്മാ മന്ദിരം) യിൽ പ്രദർശിപ്പിക്കും

കണ്ണൂർ: വിഖ്യാത ശില്പി രവീന്ദർ റെഡ്ഡിയുടെ കലാലോകത്തെയും ചിന്തകളെയും ശില്പനിർമാണ പ്രക്രിയയും രേഖപ്പെടുത്തുന്ന ഹ്രസ്വചിത്രമായ ‘ദി അദർ ഫേസസ്’ ഏപ്രിൽ 25, വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഗാലറി ഏകാമിയിൽ പ്രദർശിപ്പിക്കും.
പ്രമുഖ ക്യൂറേറ്ററും എഴുത്തുകാരനുമായ പ്രേംജിഷ് ആചാരി സംവിധാനം ചെയ്ത “ദി അദർ ഫേസസ്” 2023 ലാണ് പുറത്തിറങ്ങിയത്. ഡൽഹിയിൽ ഗാലറി ഡോട്ട്‌വാക്ക് നിർമ്മിച്ച ഈ ചിത്രം രവീന്ദർ റെഡ്ഡിയുടെ ശില്പലോകത്തിന്റെ സങ്കീർണ്ണതകളെയും സൗന്ദര്യത്തെയും പനോരമിക് ഇമേജുകളിലൂടെയും ശക്തമായ ക്ലോസപ്പുകളിലൂടെയും ആവിഷ്കരിയ്ക്കുന്ന ഒരു കലാസൃഷ്ടിയാണ്.
ഏകാമിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിയ്ക്കുന്ന പങ്കുവെയ്കപ്പെട്ട ഓർമ്മകൾ (Shared Memories) എന്ന സംഘ ചിത്രപ്രദർശനത്തിന്റെ ഭാഗമായാണ് ഈ ഹ്രസ്വചിത്രം പ്രദർശിപ്പിക്കുന്നത്. ചിത്രപ്രദർശനം ഏപ്രിൽ 30 ന് അവസാനിക്കുമെന്നും ഗാലറി അധികൃതർ പറഞ്ഞു.