മരണശേഷവും എനിക്ക് നീതി ലഭിച്ചില്ലെങ്കിൽ ചിതാഭസ്മം അഴുക്കുചാലിൽ എറിയുക, വീഡിയോ പുറത്തുവിട്ട് യുവാവ് ജീവനൊടുക്കി

ന്യുഡൽഹി: ഭാര്യയുടേയും വീട്ടുകാരുടേയും പീഡനം സഹിക്കാൻ വയ്യെന്ന് വീഡിയോ സന്ദേശത്തിലൂടെ ആരോപിച്ച് 33 വയസുകാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശി മോഹിത് യാദവ് എന്ന 33 കാരനാണ് മരിച്ചത്. തന്റെ ഭാര്യാവീട്ടുകാർ ഭീഷണിപ്പെടുത്തുകയും കള്ളക്കേസുകൾ ചുമത്തുകയും ചെയ്തുവെന്ന് മോഹിത് യാദവ് മരിക്കുന്നതിന് മുമ്പ് പുറത്ത് വിട്ട വീഡിയോയിൽ ആരോപിച്ചു. മരണശേഷവും എനിക്ക് നീതി ലഭിച്ചില്ലെങ്കിൽ, എന്റെ ചിതാഭസ്മം അഴുക്കുചാലിൽ എറിയണമെന്നും മോഹിത് പറയുന്നത് വീഡിയോയിലുണ്ട്.വ്യാഴാഴ്ച യാദവ് ഒരു സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തിരുന്നു. പിറ്റേന്ന് രാവിലെയും അദ്ദേഹം മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല. സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് സൂപ്രണ്ട് (സിറ്റി) അഭയ് നാഥ് ത്രിപാഠി പറഞ്ഞു.
വ്യാഴാഴ്ച യാദവ് ഒരു സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തിരുന്നു. പിറ്റേന്ന് രാവിലെയും അദ്ദേഹം മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല. സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് സൂപ്രണ്ട് (സിറ്റി) അഭയ് നാഥ് ത്രിപാഠി പറഞ്ഞു.