2kg കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ

0
gancha

എറണാകുളം : രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. തൊടുപുഴ കാരിക്കോട് കുമ്മൻ കല്ല് തൊട്ടിയിൽ റസൽ (40), തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം തൈമുറി വീട്ടിൽ നീന (45) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ആലുവ എസ്.എൻ പുരം ഭാഗത്തെ താമസ സ്ഥലത്തുനിന്നുമാണ് മയക്ക്മരുന്ന് കണ്ടെടുത്തത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത്. കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങി ഇവിടെ 25000 രൂപയ്ക്കാണ് കച്ചവടം. ഹോൾസെയിലായിട്ടാണ് വിൽപ്പന. ഇയാൾ ഇടയ്ക്ക് പോയി കൊണ്ടുവരികയാണ് ചെയ്യുന്നത്. റസലിനെതിരെ കല്ലൂർക്കാട്, മൂവാറ്റുപുഴ, കാഞ്ഞാർ, പെരുമ്പാവൂർ എന്നീ സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള കേസുകളുണ്ട്. ഡി.വൈ.എസ്.പി ടി.ആർ രാജേഷിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *