ബിജെപി വിജയം കേരളത്തിനുള്ള സന്ദേശം ’: അനിൽ ആന്റണി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വിധി കേരളത്തിനുള്ള സന്ദേശമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി. ‘മുന്നോട്ട് പോകണം എങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണം എന്ന കേരളത്തിനുള്ള സന്ദേശം ആണ് ജനവിധി’ എന്ന് അനില്‍ ആന്‍റണി പറഞ്ഞു. ജനങ്ങൾക്ക് ഡബിൾ എഞ്ചിൻ സർക്കാർ വേണം എന്നതാണ് ഡൽഹി നൽകുന്ന സന്ദേശം. കേന്ദ്ര സർക്കാരിലുള്ള വിശ്വാസം നിർണായകമായെന്നും അദ്ദേഹം പറഞ്ഞു.