ഓൺലൈൻ ആപ്പ് വഴി MDMA വിൽപ്പന ; തലശേരി സ്വദേശി പിടിയിൽ

0

കണ്ണൂർ: സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ചാലയിൽ നടന്ന വാഹന പരിശോധനയ്ക്കിടയിൽ എടക്കാട് പോലീസ് 10 ലക്ഷത്തോളം വിലവരുന്ന മയക്ക്‌മരുന്ന് പിടികൂടി. ചാലയിലെ സ്വകാര്യ ആശുപത്രിക്കടുത്തുള്ള കാർ പാർക്കിംഗിൽ നിന്നാണ് 82 ഗ്രാം എം ഡി എം എയുമായി തലശ്ശേരി സ്വദേശി റിയാസ് അമ്പാലി (45) പിടിയിലായത്. ആശുപത്രി പാർക്കിംഗിൽ നിർത്തിയ റിയാസിൻ്റെ കാറിന്റെ സീറ്റിനടിയിലായിരുന്നു രാസലഹരി ഒളിപ്പിച്ചുവെച്ചിരുന്നത്. ബംഗളൂരുവിൽ നിന്നാണ് ലഹരി വസ്‌തുക്കൾ വരുന്നതെന്നാണ് പോലീസിന് കിട്ടിയ സൂചന. എടക്കാട് ഇൻസ്പെക്ടർ എംവി ബിജു, എസ് ഐ മാരായ എൻ ദിജേഷ്, സുജിത്ത് കുറുവ, ഡാൻസാഫ് ടീം എന്നിവരുടെ നേതൃത്വത്തിലാണ് സ്പെഷ്യൽ ഡ്രൈവ് നടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *