റിപ്പബ്ലിക് ദിന സമാപന ചടങ് : ഡൽഹിയിൽ ബീറ്റിങ് റിട്രീറ്റിനു നേതൃത്തം നൽകിയത് മലയാളി

0

ന്യൂഡല്‍ഹി: ഇന്ന് ഡൽഹി വിജയ് ചൗക്കില്‍ ഇന്ത്യന്‍ സംഗീതത്തിന്‍റെ അകമ്പടിയോടെ നടന്ന എഴുപ്പത്താറാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപന ചടങിന്റെ ബീറ്റിങ് റിട്രീറ്റിന് നേതൃത്തം നൽകിയത് ഇടുക്കി സ്വദേശിയായ കമാന്‍ഡര്‍ മനോജ് സെബാസ്‌റ്റ്യൻ . ‘കദം കദം ബദായെ ജ’ എന്ന സംഗീതത്തിന്‍റെ അകമ്പടിയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

കര, നാവിക, വ്യോമ സേനകളുടെയും സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സിന്‍റെയും നേതൃത്വത്തില്‍ വിശിഷ്‌ടാതിഥികള്‍ക്ക് മുന്നിലാണ് ചടങ്ങുകള്‍ അരങ്ങേറിയത്. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുള്‍പ്പെടെ സന്നിഹിതരായിരുന്നു.

2025 ജനുവരി 26ന് കര്‍ത്തവ്യപഥില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഭരണഘടനയുടെ 75 -ാം വാര്‍ഷികാഘോഷം കൂടിയാണ് ഇക്കുറി. രാജ്യത്തിന്‍റെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യം, ഐക്യം, സമത്വം, വികസനം, സൈനിക ശക്തി എന്നിവ വിളിച്ചറിയിക്കുന്ന പരേഡാണ് കര്‍ത്തവ്യപഥില്‍ അരങ്ങേറിയത്. ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ ആയിരുന്നു ഈവർഷത്തെ മുഖ്യാതിഥി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *