വയനാട് സന്ദർശനം : പ്രിയങ്കക്കെതിരെ സിപിഎം പ്രവർത്തകരുടെ കരിങ്കൊടി പ്രകടനം
കല്പറ്റ: വായനാട്ടിലെത്തിയ, മണ്ഡലത്തിലെ എംപി പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ സിപിഎം പ്രവർത്തകരുടെ കരിങ്കൊടി പ്രകടനം . വയനാടിന്റെ പ്രശ്നങ്ങളിൽ സമയോചിതമായി ഇടപെടാത്തതിലായിരുന്നു പ്രതിഷേധ പ്രകടനം . മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കാൻ എത്തുന്ന വഴിയിലായിരുന്നു സിപിഎം പ്രവർത്തകർ മുദ്രാവാക്യങ്ങൾ വിളിച്ച് , കരിങ്കൊടിയുമായി ഒത്തുകൂടിയത്. ഇവരെ പിന്നീട് പോലീസ് നീക്കം ചെയ്തു.പ്രിയങ്ക കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.പ്രിയങ്ക ഗാന്ധിക്കൊപ്പം ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വീട് സന്ദർശിച്ചു.അന്തരിച്ച ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും ഇന്ന് പ്രിയങ്ക കാണും.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തി
ൽ പ്രിയങ്ക എത്തിയത്.കടുവ കൊലപ്പെടുത്തിയ രാധയുടെ വീട് സന്ദർശിച്ച ശേഷം ,കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കും. യുഡിഎഫ് മലയോര ജാഥയിൽ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക ഇന്ന് പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് യുഡിഎഫ് മലയോര ജാഥ നയിക്കുന്നത്.മേഖലയിലെ തകർച്ചക്ക് പരിഹാരം കാണുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടലുണ്ടാവുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര – സംസ്ഥാന സർക്കാറുകള്‍ക്കെതിരെ യുഡിഫ് മലയോര ജാഥ.