KGമുതല്‍ PGവരെ സൗജന്യ വിദ്യാഭ്യാസം, ST വിദ്യാര്‍ത്ഥികള്‍ക്ക് 1000രൂപ സ്റ്റെപെന്‍ഡ്: സങ്കല്‍പ് പത്രയുടെ രണ്ടാം ഭാഗവുമായിBJP
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പിനുള്ള ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രികയായ ‘സങ്കല്‍പ്പ് പത്ര’യുടെ രണ്ടാം ഭാഗം പുറത്തിറക്കി. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അനുരാഗ് ഠാക്കൂറാണ് പത്രിക പ്രകാശനം ചെയ്തത്.സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കെജി മുതല്‍ പിജി വരെ സൗജന്യ വിദ്യാഭ്യാസം,യുപിഎസ്‌സി സിവില്‍ സര്‍വീസ്, സംസ്ഥാന സര്‍വീസുകള്‍ തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് സാമ്പത്തിക സഹായം തുടങ്ങിയ വാഗ്‌ദാനങ്ങൾ പത്രികയിലുണ്ട്.. രണ്ട് തവണ പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് 15000 രൂപ വരെ ധന സഹായം നൽകും.
പോളിടെക്‌നിക്കുകളിലും ഐടിഐകളിലും സാങ്കേതിക പഠനം നടത്തുന്ന പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഭീം റാവു അംബേദ്ക്കര്‍ സ്റ്റൈപെന്‍ഡ് ഇനത്തില്‍ പെടുത്തി പ്രതിമാസം ആയിരം രൂപ വീതംധനസഹായം ,
ഓട്ടോ-ടാക്‌സി ക്ഷേമ ബോര്‍ഡ് രൂപീകരിക്കും , ഡ്രൈവര്‍മാര്‍ക്ക് പത്ത് ലക്ഷം രൂപ ലൈഫ് ഇന്‍ഷ്വറന്‍സും അഞ്ച് ലക്ഷം രൂപ അപകട ഇന്‍ഷ്വറന്‍സും നല്‍കും. വീട്ടുജോലിക്കാര്‍ക്കുള്ള ക്ഷേമ ബോര്‍ഡും പരിഗണനയിലുണ്ട്.
അധികാരത്തിലെത്തിയാല്‍ എഎപി സര്‍ക്കാരിന്‍റെ അഴിമതികളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം :
ഡല്‍ഹിയില്‍ ജലജീവന്‍ ദൗത്യം നടപ്പാക്കുന്നതില്‍ എഎപി സര്‍ക്കാരിന് വീഴ്‌ച വരുത്തി. അധികാരത്തിലേറിയാല്‍ ഡല്‍ഹി ജനതയ്ക്ക് ക്ഷേമവും അടിസ്ഥാന സൗകര്യങ്ങളും തങ്ങള്‍ ഉറപ്പാക്കും.ഈ മാസം പതിനേഴിനാണ് പ്രകടന പത്രികയുടെ ഒന്നാം ഭാഗം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പുറത്തിറക്കിയത്. നിലവിലുള്ള ക്ഷേമ പദ്ധതികള്‍ നിലനിര്‍ത്തുന്നതിനൊപ്പം പുതിയ ചില വാഗ്‌ദാനങ്ങളും ഉള്‍പ്പെടുത്തി ആയിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്. അറുപതിനും എഴുപതിനുമിടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 2500 രൂപ പ്രതിമാസ പെന്‍ഷന്‍ , എഴുപത് വയസിന് മുകളിലുള്ളവര്‍ക്ക് 3000 രൂപ എന്നീ വാഗ്‌ദാനങ്ങള്‍ ബിജെപി മുന്നോട്ട് വയ്ക്കുന്നു.
സ്‌ത്രീകള്‍ക്കായി മാതൃസുരക്ഷ വന്ദനയും അവതരിപ്പിക്കും. എല്ലാ ഗര്‍ഭിണികള്‍ക്കും ആറ് പോഷക കിറ്റുകളും 21000 രൂപയുമാണ് ഇതിലൂടെ വാഗ്‌ദാനം ചെയ്യുന്നത്.