‘ഐഐടിയൻ ബാബയെ’ ജുന അഖാര സന്യാസ സമൂഹം ‘ഔട്ട്’ ആക്കി!
ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ മഹാകുംഭമേളയിലെ കറക്കത്തിനിടയിൽ മാധ്യമങ്ങൾ കണ്ടെത്തുന്ന ചില ദൃശ്യങ്ങളും വ്യക്തികളുമുണ്ട്. .പിന്നീടവർ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോക ശ്രദ്ധനേടുന്നു .അങ്ങനെ കണ്ടെത്തിയ ഒരാളാണ് ‘ഐഐടിയൻ ബാബ’. ഐഐടി ബോംബെയിൽ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ ബിരുദം നേടി പിന്നീട് സന്യാസത്തിലേക്കു തിരിഞ്ഞ അഭയ് സിംഗ് ആണ് ഈ പേരിൽ അറിയപ്പെടുന്നത്. ഇദ്ദേഹം സന്യാസ സമൂഹമായ അഖാരയിലെ ഒരംഗം കൂടിയായിരുന്നു. കുംഭമേളയിലെ ജുന അഖാര ക്യാമ്പിൽ നിന്ന് യുവ സന്യാസി ഇപ്പോൾ പുറത്താക്കപ്പെട്ടിരിക്കായാണ് .
ക്യാമ്പിലേക്കോ ക്യാമ്പിന്റെ പരിസരത്തേക്കോ പോലും വരുന്നതില്‍ നിന്ന് അഭയ് സിങ്ങിനെ അഖാര സമൂഹം വിലക്കിയിരിക്കുകയാണ്. തന്റെ ഗുരുവായ മഹന്ത് സോമേശ്വര്‍ പുരിയെ പറ്റി മോശമായി സംസാരിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്.ഒരാളുടെ ഗുരുവിനോടുള്ള അച്ചടക്കവും ഭക്തിയുമാണ് സന്യാസിമാരുടെ അടിസ്ഥാന തത്വങ്ങളെന്നും അവ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ആരെയും സന്യാസിയായി കണക്കാക്കാനാവില്ലെന്നും അഖാര വ്യക്തമാക്കുന്നു. അഭയ് സിംഗ് ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണ്. അയാളൊരു സന്യാസിയൊന്നുമല്ല, അലഞ്ഞുതിരിഞ്ഞുനടക്കുന്നയാള്‍ മാത്രമാണ്. അയാള്‍ വായില്‍ തോന്നിയതെല്ലാം ടി.വിയില്‍ പറയുന്നു . അവർ പറയുന്നു.ആരോപണങ്ങള്‍ ‘ഐ.ഐ.ടി. ബാബ’ നിഷേധിച്ചു. അഖാരയിലെ സന്യാസിമാര്‍ തന്നേക്കുറിച്ച് പരദൂഷണം പറഞ്ഞുനടക്കുകയാണെന്ന് അഭയ് സിങ് ഒരു വാര്‍ത്താചാനലിനോട് പറഞ്ഞു. ‘ഞാന്‍ പ്രശസ്തനായെന്നും അവരെ കുറിച്ച് എന്തെങ്കിലും കാര്യം വെളിപ്പെടുത്തുമെന്നുമാണ് അവര്‍ കരുതുന്നത്. അതിനാലാണ് ഞാന്‍ രഹസ്യധ്യാനത്തിന് പോയെന്ന് അവര്‍ പറഞ്ഞുനടക്കുന്നത്. അവര്‍ അസംബന്ധം പറയുകയാണെന്നും IIT ബാബ പറഞ്ഞു.