ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടി.
ചെന്നൈ :ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്ന് മദ്രാസ് ഐഐടി(Indian Institute of Technology) ഡയറക്ടര്‍ വി കാമകോടി. ബാക്ടീരിയയേും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ടെന്നും കാമകോടി പറഞ്ഞു.
രാജ്യത്തെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വിദഗ്ധരില്‍ പ്രധാനിയാണ് വി കാമകോടി. രാജ്യത്തെ ആദ്യ മൈക്രോ പ്രൊസസറായ ‘ശക്തി’ വികസിപ്പിച്ചെടുക്കാന്‍ നേതൃത്വം നല്കിയവരില്പ്രധാനികൂടിയാണ് .അറിയയപ്പെടുന്ന പ്രചോദനാത്മക പ്രഭാഷകൻ കൂടിയാണ് കാമകോടി .
പൊങ്കലിനോട് അനുബദ്ധിച്ചുള്ള ഗോപൂജ ചടങ്ങിലായിരുന്നു മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടിയുടെ പരമാര്‍ശം. തന്റെ അച്ഛന് പനി പിടിച്ചപ്പോള്‍ ഒരു സന്യാസിയുടെ അടുക്കല്‍ പോയി. അദ്ദേഹം നല്കിയ ഗോമൂത്രം കുടിച്ച് പതിനഞ്ച് മിനിട്ടിനുള്ളില്‍ പനി പമ്പ കടന്നെന്ന് കാമകോടി പറയുന്നു . ഗോമൂത്രം കുടിക്കുന്നത് ദഹനക്കേടിന് നല്ലതാണെന്നും ബാക്ടീരിയകളേയും ഫംഗസുകളേയും ഇത് നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.