ഓടക്കുഴൽ പുരസ്കാരം കെ. അരവിന്ദാക്ഷന്

0

 

എറണാകുളം : മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കു ഗുരുവായൂരപ്പൻ ട്രസ്റ്റ് നൽകുന്ന ‘ഓടക്കുഴൽ പുരസ്കാരം ‘കെ. അരവിന്ദാക്ഷന്. ‘ഗോപ’ എന്ന നോവലിനാണ് പുരസ്കാരം. പ്രശസ്തിപത്രം, ശില്പം, മുപ്പതിനായിരം രൂപ എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. കഥാകൃത്തും നോവലിസ്റ്റുമാണ് കെ. അരവിന്ദാക്ഷൻ.

ഫെബ്രുവരി 2 ന് വൈകിട്ട് 5 മണിക്ക് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി. ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ സി. രാധാകൃഷ്ണൻ അവാർഡ് സമ്മാനിക്കും. പ്രശസ്ത സാഹിത്യ നിരൂപകൻ കെ. ബി. പ്രസന്നകുമാർ, പ്രശസ്ത കവിയും എഴുത്തുകാരനുമായ വി.എച്ച്. ദിരാർ എന്നിവർ പ്രഭാഷണം നടത്തും

ബുദ്ധനായി മാറിയ സിദ്ധാര്‍ത്ഥനെ അദ്ദേഹത്തിന്റെ പത്‌നിയായ യശോധരയെന്ന ഗോപ ചോദ്യം ചെയ്യുന്നതാണ് ‘ഗോപ’ എന്ന നോവലിന്റെ ഇതിവൃത്തം.തൃശൂര്‍ ജില്ലയിലെ വെങ്ങിണിശ്ശേരിയില്‍ 1953 ജൂണ്‍ 10-ന് ജനിച്ച കെ അരവിന്ദാക്ഷന്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡും ഗുരുദര്‍ശന അവാര്‍ഡും നേടിയിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. സാക്ഷിമൊഴി, ഭോപ്പാല്‍, പുതിയ ഗോത്രത്തിന്റെ ഉല്പത്തി, എലിവേട്ടക്കാരുടെ കൈപ്പുസ്തകം, കുശിനാരയിലേക്ക്, മറുപാതി, അലക്കുയന്ത്രം, മീര ചോദിക്കുന്നു, നിലാവിലെ വിരലുകള്‍, രജിതയുടെ തിരോധാനം, ദൈവം തുറക്കാത്ത പുസ്തകം, ഉഭയജീവികളുടെ മാനിഫെസ്റ്റോ എന്നിവയാണ് പ്രധാന കൃതികള്‍.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *