കങ്കണയുടെ ‘എമര്‍ജന്‍സി’ നാളെ മുതൽ : ബംഗ്ലാദേശിൽ നിരോധനം

0

 

സഞ്ജയ് ഗാന്ധിയായി മലയാളി നടൻ വിശാഖ് നായർ

മുംബൈ :1975 to 1977 ഇന്ദിരാഗാന്ധിയുടെ ഭരണകാലവും അടിയന്തരവസ്ഥയുമൊക്കെ ഇതിവൃത്തമായി വരുന്ന ‘എമർജൻസി ‘നാളെ തിയേറ്ററിൽ എത്തും .ഏറെക്കാലമായി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമ ഏറെ നിയമ കുരുക്കുകളിൽ കുടുങ്ങി കിടന്ന് സെൻസർബോർഡ് നിർദ്ദേശപ്രകാരം പതിമൂന്നോളം മാറ്റങ്ങൾ വരുത്തിയതിനു ശേഷമാണ് കോടതിയുടെ അനുമതിയോടെ നാളെ പ്രേക്ഷകരിലേക്ക് എത്തുന്നത്. മുംബയിലെ ഏതാണ്ട് എല്ലാ തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 മുതൽ 1977 വരെയുള്ള 21 മാസ കാലയളവിനെ അടിസ്ഥാനമാക്കിയാണ് എമര്‍ജന്‍സി കങ്കണ ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷൻ ബ്ലൂസ്റ്റാർ ഉൾപ്പെടെയുള്ള ഇന്ദിരയുടെ ഭരണത്തിലെ അവസാനത്തെ ഏതാനും വർഷങ്ങളും അതിൽ വിശദമാക്കുന്നു.കങ്കണയുടെ മണികർണിക ഫിലിംസും സീ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷമാണ് ആദ്യം റിലീസ് തീരുമാനിച്ചിരുന്നത്.

നിർമ്മാണ പങ്കാളിത്തത്തിനോടൊപ്പം സിനിമയുടെ കഥ എഴുതിയതും സംവിധാനം ചെയ്‌തതും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും കങ്കണ റണൗട്ട് തന്നെ .

സഞ്ജയ് ഗാന്ധിയായി അഭിനയിക്കുന്നത് മലയാളി നടൻ വിശാഖ് നായരാണ്. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിടെക് ബിരുദദാരിയായ വിശാഖ് 2016 ൽ റിലീസായ ‘ആനന്ദ’ത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. തുടർന്ന് Chunkzz (2017), Puthen Panam (2017), Matchbox (2017), Chembarathipoo (2017), and Aana Alaralodalaral (2017) Lonappante Mamodeesa (2019), Kuttymama (2019), Chiri (2021) Thimiram (2021)എന്നീസിനിമകളിൽ അഭിനയിച്ചു.

മറ്റു അഭിനേതാക്കളും കഥാപാത്രങ്ങളും:

Anupam Kher as   Jayaprakash Narayan

Shreyas Talpade as   Atal Bihari Vajpayee

Ashok Chhabra as   Morarji Desai

Mahima Chaudhry as   Pupul Jayakar, Indira Gandhi’s close confidante

Milind Soman as    Field Marshal Sam Manekshaw

Vishak Nair as       Sanjay Gandhi

Satish Kaushik as    Jagjivan Ram

Larry Newyorker as    Lieutenant General

Richard Klein as    Henry Kissinger

Scott Alexander Young as    Richard Nixon

Christophe Guybet as    Georges Pompidou

Adhir Bhat as Feroze     Gandhi

Kateryna Grabovska as    Sonia Gandhi

Manveer Choudhary as    Doordarshan Reporter

Zeba Hussain as     Kamala Nehru

Cyrille Mansuy as    Chef Napoleon

Chandan Raj as    B. D. Jatti

Raju Kumar as MP Of   Oppositio

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *