നിരുപാധികം മാപ്പ് പറഞ്ഞു ബോബി ; കേസ് തീര്‍പ്പാക്കി ഹൈക്കോടതി
എറണാകുളം : ലൈംഗികാധിക്ഷേപക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിലില്‍ നിന്നും ഇറങ്ങാത്ത സംഭവത്തില്‍ ഹൈക്കോടതിയോട് നിരുപാധികം മാപ്പ് പറഞ്ഞ് വ്യവസായി ബോബി ചെമ്മണ്ണൂര്‍. സംഭവിച്ച കാര്യങ്ങളില്‍ സങ്കടമുണ്ടെന്നും കോടതിയോട് മാപ്പ് അപേക്ഷിക്കുന്നുവെന്നും ബോബി പറഞ്ഞു. മാധ്യമപ്പട വന്ന് ചുറ്റിയപ്പോൾ സംഭവിച്ചു പോയ പ്രതികരണമായിരുന്നു ജയിലിനു പുറത്ത് നടന്നതെന്ന് ബോബി ഹൈക്കോടതിയെ അറിയിച്ചു.
ഇന്നലെ റിലീസിങ് ഉത്തരവ് അഭിഭാഷകന് ലഭിച്ചതേയുണ്ടായിരുന്നുള്ളൂ. മെട്രോയുടെ പണി നടക്കുന്നതിനാൽ ഇന്നലെ ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നു. നിരുപാധികം മാപ്പ് രേഖാമൂലം സമർപ്പിക്കാമെന്നുമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മറുപടി. ഇതിനുപിന്നാലെ ബോബിയുടെ മാപ്പപേക്ഷ സ്വീകരിച്ച കോടതി, കര്‍ശന താക്കീതും നല്കി. ബോബി മാപ്പ് പറഞ്ഞതിന് പിന്നാലെ സ്വമേധയാ കോടതി എടുത്ത കേസ് തീര്‍പ്പാക്കുകയും ചെയ്തു.കോടതിയോട് ബഹുമാനം മാത്രമാണെന്ന് പറഞ്ഞ അദ്ദേഹം നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നുവെന്നും വ്യക്തമാക്കി. ബോബി ഇനി വാ തുറക്കില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ നാടകം കളിക്കരുതെന്ന് കോടതി ബോബിയ്ക്ക് നേരത്തെ താക്കീത് നല്‍കിയിരുന്നു.