കണ്ണൂരിൽ രണ്ടു മാസം മുന്നേ വിവാഹിതയായ യുവതി ആത്മഹത്യ ചെയ്തു.
കണ്ണൂർ : രണ്ടുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കാക്കയങ്ങാട് ആയിച്ചോത്തെ കരിക്കര ഹൗസില്‍ ഐശ്വര്യ(28) ആണ് മരിച്ചത്ശനിയാഴ്ച രാവിലെ 11-ഓടെയാണ് കല്ലുമുട്ടിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു .
മാച്ചേരി സച്ചിന് ആണ് ഭര്‍ത്താവ്. 15 ദിവസം മുന്‍പാണ് സച്ചിന് ഗള്‍ഫിലേക്ക് പോയത്.
ഇരിട്ടിയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് ഐശ്വര്യ.മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ആയിച്ചോത്തെ കരിക്കനാല്‍ വീട്ടില്‍ മോഹനന്റെയും കമലയുടെയും മകളാണ് . ഏക സഹോദരന് അമല്‍ലാല്‍.