MRL മാസപ്പടി വിവാദം :185 കോടിയുടെ അഴിമതി നടന്നെന്ന് കേന്ദ്രം
ന്യുഡൽഹി : CMRL മാസപ്പടി വിവാദത്തിൽ വഴിത്തിരിവ് .ഐടി, എസ്എഫ്ഐഒ അന്വേഷണത്തിൽ 185 കോടിയുടെ അഴിമതി നടന്നെന്ന്പുതിയ കണ്ടെത്തല്‍. നിയമം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനാകുമെന്ന് ഡല്‍ഹി ഹൈക്കോടതിയെ കേന്ദ്രവും ആദായനികുതി വകുപ്പും അറിയിച്ചു.
അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണി. ബോർഡ് ഉത്തരവ് വന്നതുകൊണ്ട് മറ്റുനടപടികൾ പാടില്ലെന്ന വാദം നിലനിൽക്കില്ല .CMRL ചെലവുകൾ പെരുപ്പിച്ചുകാട്ടുകയും അഴിമതിപ്പണം കണക്കിൽപ്പെടുത്തുകയും ചെയ്തു ചരക്കു നീക്കത്തിനും മാലിന്യ നിർമ്മാർജ്ജനത്തിനും കോടികൾ ചെലവിട്ടെന്ന് ബില്ലുകളുണ്ടാക്കിയതായി ആദായനികുതി വകുപ്പ് .കോര്‍പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയത് സങ്കല്‍പ്പത്തിനപ്പുറമുള്ള അഴിമതിയെന്നുംപല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും അനധികൃതമായി പണം കൈമാറിയിട്ടുണ്ടെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വാദങ്ങളില്‍ കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.