ഹണി ട്രാപ്പിലൂടെ യുവാവിന്‍റെ 10ലക്ഷം തട്ടിയവരെ പോലീസ് പിടികൂടി
മലപ്പുറം: ഹണി ട്രാപ്പിലൂടെ യുവാവിന്‍റെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത അസം സ്വദേശികളെ കുറ്റിപ്പുറം പൊലീസിന്‍റെ പിടികൂടി.. യാസ്‌മിന്‍ അസ്‌ലം (19 ), ഖദീജ കാത്തൂന്‍ (21) എന്നിവരാണ് കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുറ്റിപ്പുറം തങ്ങൾപടിയിലുള്ള ലോഡ്‌ജിൽ യുവാവിനെ എത്തിച്ച ശേഷം യുവതിയോടോപ്പമുള്ള വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയായിരുന്നു.ദമ്പതികളില്‍ നിന്നും മൊബൈൽ ഫോൺ, ബ്ലാക്ക് മെയിലിങ്ങിന് വേണ്ടി ചിത്രീകരിച്ച അശ്ലീല വീഡിയോകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കുറ്റിപ്പുറം പൊലീസ് കണ്ടെടുത്തു.