കഞ്ചാവ് കേസ് : പുകവലിക്കുന്നത് മഹാ അപരാധമാണോ?’- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

0

 

തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകനും കൂട്ടുകാർക്കുമെതിരായ കഞ്ചാവ് കേസിൽ, എഫ്ഐആർ താൻ വായിച്ചതാണെന്നും അതിൽ മോശപ്പെട്ടത് ഒന്നുമില്ലെന്നും സാംസ്‌കാരിക- യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ.

“കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. മോശപ്പെട്ട കാര്യം ചെയ്‌തെന്ന് പറഞ്ഞിട്ടില്ലാ . പുകവലിക്കുന്നത് മഹാ അപരാധമാണോ?. താനും പുകവലിക്കുന്നയാളാണ്.  ഒരു കെട്ട് ബീഡി വലിച്ചിരുന്ന ആളാണ് എം ടി വാസുദേവൻ നായർ     ” -സജിചെറിയാൻ പറഞ്ഞു.

‘പുക വലിച്ചെന്ന് എഫ്‌ഐആറിൽ ഇട്ടു. അതിന് എന്തിനാണ് ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത്. കുഞ്ഞുങ്ങളല്ലേ? അവർ വർത്തമാനം പറയും കമ്പനിയടിക്കും ചിലപ്പോൾ പുക വലിച്ചു. അതിനെന്താണ്? വലിച്ചത് ശരിയാണെന്നല്ല. ചെയ്‌തെങ്കിൽ തെറ്റാണ്. പ്രതിഭയുടെ മകൻ ഇങ്ങനെ ഒരു കാര്യത്തിൽ കൂട്ടുകൂടി. അതിന് പ്രതിഭ എന്ത് വേണം. അവർ ഒരു സ്ത്രീയല്ലേ? ആ പരിഗണന കൊടുക്കണ്ടേ? അവരുടെ കുട്ടിയെപ്പറ്റി അനാവശ്യം പറഞ്ഞുകാണും. അതിന് പ്രതികരണം നടത്തിക്കാണും. അവര് ഒരു അമ്മയല്ലേ? സ്വഭാവികമായി പറയും’ മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *