ആതിരപ്പള്ളി കാട്ടിനുള്ളിൽ വെച്ച് സഹോദരന്മാർ തമ്മിലടിച്ചു .ഒരാൾ കുത്തേറ്റുമരിച്ചു.
തൃശ്ശൂർ: ജ്യേഷ്ടാനുജന്മാർ തമ്മിലുള്ള തർക്കം അവസാനിച്ചത് ഒരാളുടെ മരണത്തിൽ . ഇന്നലെ രാത്രി ഏഴുമണിയോടെ കണ്ണൻകുഴി വടാപ്പാറയിൽ വച്ചാണ് സംഭവം നടന്നത്.
ഒരു കുടുംബത്തിലുള്ള ചന്ദ്രമണി, സത്യൻ, രാജാമണി എന്നിവർ ഒരുമിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു. ഇതിനിടെ മദ്യപിച്ച സത്യനും ചന്ദ്രമണിയും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മൂർച്ചയുള്ള അരിവാളുപയോഗിച്ച് ചന്ദ്രമണി സത്യനേയും ഭാര്യയേയും വെട്ടുകയായിരുന്നു. ചന്ദ്രമണിയുടെ ഭാര്യ ലീലക്കും പരിക്കുണ്ട്. ഇവരെ ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വെട്ടേറ്റ സത്യൻ പിന്നീട് മരണത്തിന് കീഴടങ്ങി.കൊലപാതകത്തിൽ സത്യന്റെ ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്താംപൂർവ്വം നഗറിൽ ചന്ദ്രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.