ഇനി ആവശ്യപ്പെടുമ്പോൾ ഹാജരായാൽ മതി / പിപി ദിവ്യയ്ക്ക് ജാമ്യ ഉപാധികളിൽ ഇളവ്.

0

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യ ഉപാധികളിൽ ഇളവ്.

നവംബർ എട്ടിന് കര്‍ശന ഉപാധികളോടെയാണ് പി പി ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്. എല്ലാ തിങ്കളാഴ്ചയും 10 മണിക്കും 11 മണിക്കും ഇടയില്‍ പി പി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാക്കണമെന്നായിരുന്നു പ്രധാന ഉപാധി. ദിവ്യ കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തു പോകാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് ദിവ്യയ്ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. ഈ വ്യവസ്ഥകളിലാണ് ഇപ്പോൾ ഇളവ് അനുവദിച്ചിരുക്കുന്നത്.

ജില്ല വിട്ട് പോകാൻ പാടില്ലെന്ന ഉപാധി ഒഴിവാക്കി. ജില്ലാ പഞ്ചായത്ത് യോഗങ്ങളിലും ഇനി പി പി ദിവ്യയ്ക്ക് പങ്കെടുക്കാം. എല്ലാ തിങ്കളാഴ്ചയും പൊലീസിന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥ മാറ്റി ആവശ്യപ്പെടുന്ന സമയത്ത് മാത്രം ഹാജരായാൽ മതിയെന്ന ഇളവും നൽകിയിട്ടുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *