കണ്ണൂരിൽ പത്താം ക്‌ളാസ്സ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു.
കണ്ണൂർ : കണ്ണൂർ കരുവൻചാൽ മുളകുവള്ളിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കല്ലാ അനിലിന്‍റെ മകൾ അനിറ്റയെയാണ്(15) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം. നമ്പർ 1056, 0471-2552056)