‘ബിസിനസിലെ പരാജയം’, അമ്മയെയും മകനും ആത്മഹത്യ ചെയ്തു

0

പാലക്കാട് :പട്ടാമ്പിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മരിച്ചത് ആത്മഹത്യ തന്നെയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം…….
മകന്റെ ബിസിനസ് നിരന്തരം പരാജയപ്പെടുന്നതിൽ ഇരുവരും മനോവിഷമത്തിലായിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന ഒരു കുടുംബമായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഇന്നലെയാണ് പാലക്കാട് വല്ലപ്പുഴയിൽ ചെറുകോട് ഇലപ്പുള്ളി സ്വദേശിനി സ്വദേശി മുഖിലയെയും മകൻ നിഷാന്തിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.അമ്മയുടെ മൃതദേഹം സ്വീകരണ മുറിയിലും മകൻ്റെ മൃതദേഹം കിടപ്പുമുറിയിലുമായിരുന്നു കണ്ടെത്തിയത്. രാത്രി ഏറെ വൈകിയിട്ടും വീടിനുള്ളിൽ വെളിച്ചം കാണാതിരുന്നതിനെതുടർന്ന് അയൽവാസികൾ വന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്…….

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *